ADVERTISEMENT

ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനിച്ചതിന് സമ്മിശ്ര പ്രതികരണം. ഇത് ഇന്ത്യയിലെ  ഓൺലൈൻ ഗെയിമിങ് വ്യവസായത്തിന് വലിയൊരു തിരിച്ചടിയാണ് എന്ന് പറയുമ്പോൾ ചിലർ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനമെടുത്തത് ശ്രദ്ധാപൂർവം പരിഗണിച്ചാണ് എന്നും ഇത് ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജിഎസ്ടി കൗൺസിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ട്രിബ്യൂണലുകൾ സ്ഥാപിക്കാനും കൗൺസിൽ അംഗീകാരം നൽകി.

ചെലവുയരും

ഓൺലൈൻ ഗെയിമിങ് കമ്പനികളും പരമ്പരാഗത ഗെയിമിങ് കമ്പനികളും തമ്മിലുള്ള മത്സരം ഒരുപോലെയാക്കാൻ ഇത് സഹായിക്കുമെന്ന് അഭിപ്രായമുയരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഓൺലൈൻ ഗെയിമിങ് ചെലവ് വർദ്ധിപ്പിക്കുമെന്നും ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വ്യവസായത്തിന്റെ വികസനം നിരുത്സാഹപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി മറ്റുള്ളവർ തീരുമാനത്തെ വിമർശിച്ചു.
ഓൺലൈൻ ഗെയിമുകളുടെ എല്ലാ വിഭാഗങ്ങൾക്കും  ജിഎസ്ടി ചുമത്തുന്ന ഏക രാജ്യം ഇന്ത്യയാണ്. ഓൺലൈൻ ഗെയിമിനെ ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും അതെ ഗണത്തിൽപ്പെടുത്തിയാണ് ഈ തീരുമാനം എടുത്തത്.
നികുതി നിരക്കും മൂല്യനിർണ്ണയവും സംബന്ധിച്ച് ജിഎസ്ടി കൗൺസിലിന്റെ അന്തിമ ശുപാർശയ്ക്കായി ഓൺലൈൻ ഗെയിമിങ് വ്യവസായം കാത്തിരിക്കുകയാണ്. ജി എസ് ടി കുറയ്ക്കണമെന്ന് ഈ മേഖലയിലെ കമ്പനികൾ സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.

English Summary: High GST for Online Gaming Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com