ജർമൻ സമ്പദ് വ്യവസ്ഥ മുരടിക്കുന്നു, വളർച്ച സാധ്യതകൾ മങ്ങുന്നു
Mail This Article
ജർമൻ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്കനുസരിച്ച്, രണ്ടാം പാദത്തിൽ ജർമൻ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലായി. കണക്കുകൾ അനുസരിച്ച് ജിഡിപി വളർച്ച 0.6% കുറഞ്ഞു. എന്നാൽ സ്വകാര്യ ഉപഭോഗമാണ് മാന്ദ്യത്തിന്റെ തീവ്രത കുറക്കാൻ ജർമ്മൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നത്.
ഇപ്പോഴത്തെ സൂചകങ്ങൾ അനുസരിച്ച് വരും മാസങ്ങളിലും വലിയ വളർച്ചയ്ക്കുള്ള സാധ്യതകൾ ജർമൻ സമ്പദ് വ്യവസ്ഥയിൽ കാണാനില്ല. വ്യക്തിഗത ഡിമാൻഡ് കുത്തനെ കുറയുന്നതും, വ്യാവസായിക ഡിമാൻഡ് കുറയുന്നതും, പലിശ നിരക്കുകൾ ഉയർന്നതും, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യമുണ്ടായേക്കാമെന്ന മുന്നറിയിപ്പുകളും വീണ്ടും ജർമൻ സമ്പദ് വ്യവസ്ഥയെ തളർത്താൻ സാധ്യതയുണ്ട്.
ഊർജ പ്രതിസന്ധിയും, ഭക്ഷ്യ വിലകൾ ഉയരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വയോധികരുടെ എണ്ണം കൂടുന്നതും, ബിസിനസിലും സർക്കാരിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പിന്നോക്കാവസ്ഥയും, ബിസിനസ് ലോഞ്ചുകളും പൊതു നിർമ്മാണ പദ്ധതികളും ഇഴഞ്ഞു നീങ്ങുന്നതും, വിദഗ്ധ തൊഴിലാളികളുടെ കുറവ് എന്നിവയും സമ്പദ്‌വ്യവസ്ഥയെ ഭാരപ്പെടുത്തുന്നുണ്ട്.
English Summary : German Economy Is in Crisis