ADVERTISEMENT

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയെന്നത് രാജ്യാന്തരതലത്തിൽ ഇന്നത്തെ പ്രധാന വാർത്തയായി നിറയുന്നു. സാമ്പത്തിക തകർച്ച, ഉയർന്ന കടബാധ്യത, ഭരണപരമായ പ്രശ്നങ്ങൾ എന്നിവ കാരണമാണ് റേറ്റിങ് ഏജൻസിയായ ഫിച്ച്  യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് AAA-യിൽ നിന്ന് AA+ ആയി താഴ്ത്തിയത്. വരുന്ന മൂന്ന് വർഷങ്ങളിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ അത്ര നന്നായി  വളരില്ലെന്ന നിഗമനത്തിലാണ് ഇത്. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ റേറ്റിങ് ഏജൻസികൾ അമേരിക്കയുടെ റേറ്റിങ് കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ജർമൻ സമ്പദ് വ്യവസ്ഥ മുരടിക്കുന്നുക, വളർച്ച സാധ്യതൾ മങ്ങുന്നു Read more...

ആഗോളതലത്തിൽ ഓഹരി വിപണികൾ ഈ വാർത്ത പുറത്തു വന്നതോടെ തളർച്ചയിലാണ്. ഫിച്ച് അല്ലാതെ മറ്റ് റേറ്റിങ് ഏജൻസികൾക്കും അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വിശ്വാസം കുറവായതിനാൽ വരും ആഴ്ചകളിൽ കൂടുതൽ ഏജൻസികൾ  അമേരിക്കയുടെ റേറ്റിങ് കുറയ്ക്കുമെന്നാണ് സൂചന.  കടം കൂടുന്നതും, സർക്കാരിന്റെ സുസ്ഥിരമല്ലാത്ത സാമ്പത്തിക ബജറ്റ് ചെലവുകളും പ്രശ്നങ്ങൾ  കൂടുതൽ വഷളാക്കുമെന്ന് സാമ്പത്തിക വിദദ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. 

English Summary : America's Credit Rating Lowered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com