ADVERTISEMENT

വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോയി അവിടെ കുടിയേറുന്ന പ്രവണത ഇപ്പോൾ കേരളത്തിൽ വർധിച്ചു വരികയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കുടിയേറ്റം തുടരുകയാണ്. എന്നാൽ പഠനത്തോടൊപ്പം ജോലി എന്ന സ്വപ്നവുമായി കാനഡയിൽ എത്തുന്ന പലർക്കും ചെറിയ ജോലികൾ പോലും ലഭിക്കുന്നില്ല എന്ന  കാര്യം പലരും പങ്കുവെക്കുന്നുണ്ട്. താത്കാലിക ജോലികൾക്ക്  പോലും കിലോമീറ്ററോളം നീണ്ട വരി കാനഡയിൽ പല സ്ഥലത്തും സാധാരണമാണ് എന്നാണ് ഇന്ത്യൻ വിദ്യാർഥികൾ പരാതിപ്പെടുന്നത്.

ജോലി ലഭിക്കാത്തതിനാൽ നിത്യച്ചെലവിനുള്ള പണം കേരളത്തിൽ നിന്നും വീണ്ടും വീട്ടുക്കാർ അയച്ചു കൊടുക്കേണ്ട സ്ഥിതിയിലാണ് പല വിദ്യാർത്ഥികളും. എന്നാൽ നിജസ്ഥിതി അറിയാതെ കാനഡയിൽ എത്തിയ ഉടനെ ജോലി ലഭിക്കും അതോടൊപ്പം പഠനം തുടരാം എന്ന ഏജന്റുമാരുടെ മോഹന വാഗ്‌ദാനത്തിൽ പെട്ട് പലരും ഇപ്പോഴും കാനഡയിലേക്കും യു കെയിലേക്കും പറക്കുന്നുണ്ട്.

തിരഞ്ഞെടുക്കുന്ന പല സർവകലാശാലകളും, കോളേജുകളും അംഗീകാരമില്ലാത്തതാണ് എന്നതാണ് ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന  മറ്റൊരു പ്രശനം. പഠന ശേഷം പലർക്കും ജോലികൾ ലഭിക്കാത്തതിനാൽ തിരിച്ചു പോരേണ്ട അവസ്ഥയും പങ്കുവെക്കുന്നുണ്ട്. കാനഡയിലും, യു കെയിലും ജീവിത ചെലവുകൾ കുതിച്ചുയരുന്നതും വിദ്യാർത്ഥികളെ വിഷമത്തിലാക്കുന്നുണ്ട്.

English Summary : Students Migrating to other Countries are Facing Multiple Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com