ADVERTISEMENT

രാജ്യാന്തര സാങ്കേതിക മികവോടെ ഹൈം ഗ്ലോബൽ കേരള വിപണിയിലെത്തി. കൊച്ചിയിൽ  ലുലു ചെയർമാൻ എം. എ യുസഫ് അലി ഹൈം ബ്രാൻഡ് അവതരിപ്പിച്ചു. നല്ല ഉൽപ്പന്നം, ന്യായമായ വില, മികച്ച സാങ്കേതിക പിന്തുണ എന്നിവയാണ് ഏതൊരു ഉൽപ്പന്നത്തിന്റെയും വിജയ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വിവിധ ഉൽപ്പന്നനിരയിലെ ആദ്യത്തേതായാണ് ക്യു എൽ ഇ ഡി ടിവി കള്‍ ഹൈം അവതരിപ്പിച്ചത്.

ഗൂഗിൾ ഓപ്പറേറ്റിങ് സിസ്റ്റമാണ്  ഹൈം ടി.വി യിൽ ഉള്ളത്. "ടെലിവിഷൻ എന്നതിനുപരി ഒരു ജീവിത ശൈലിയെ കൂടി  പ്രതിനിധീകരിക്കുന്ന ബ്രാൻഡാണ്  ഹൈം. നൂതനമായ സാങ്കേതികമികവോടെ സ്മാർട്ട്  ടി.വി  ഗൂഗിൾ ടി വി  മുതലായവ  ഹൈമിന്റേതായി വിപണിയിലിറങ്ങും. 2025 ഓടെ എല്ലാ സംസ്ഥനങ്ങളിലും ഹൈം ഉൽപ്പന്നങ്ങൾ ലഭ്യമാക്കു"മെന്ന് ഹൈം ഗ്ലോബൽ മാനേജിങ് ഡയറക്ടർ ഷാനു എം ബഷീർ പറഞ്ഞു. 2024-25 വർഷങ്ങളിൽ 1500 കോടി രൂപയുടെ വിറ്റുവരവാണ്  ഹൈം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്ക്  പുറമെ ഗൾഫ് രാജ്യങ്ങളിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും സാർക്ക്  രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവർത്തനം  ആരംഭിക്കും. ഗൂഗിൾ ടി.വിക്ക് പുറമെ വാഷിങ്  മെഷീൻ,  എയർ കണ്ടീഷണറുകൾ, പേഴ്‌സണൽ ഗാഡ്ജറ്റ്സ് മുതലായവയും അവതരിപ്പിക്കും. 

English Summary : Heim TV Launched in Kerala Marj=ket

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com