ADVERTISEMENT

മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായി പ്രവർത്തിക്കുന്നവരുടെ അടുത്ത തലമുറ അംഗങ്ങൾക്കായി 'ലെഗസി ലീപ്പ്' പദ്ധതി അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. ഓഗസ്റ്റ് 30ന് ആരംഭിച്ച ലെഗസി ലീപ്പിന്റെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമാരുടെ പിൻതലമുറക്കാർക്കായി ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമാണ്. 

മ്യൂച്വൽ ഫണ്ട് മേഖലയെ കുറിച്ചുള്ള സമഗ്രമായ അറിവും ദീർഘകാല ഉപഭോക്തൃ ബന്ധങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനൊപ്പം മികച്ച വളർച്ച ഉറപ്പാക്കാൻ ഉതകുന്ന പ്രായോഗിക പരിശീലനവും ലഭിക്കും എന്നതാണ് ലെഗസി ലീപ്പിന്റെ പ്രത്യേകത.  ഒരു ബിസിനസ് എന്ന നിലയിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ കുടുംബത്തിലെ അടുത്ത തലമുറയിലേക്ക് കൈമാറാൻ പദ്ധതി സഹായിക്കുമെന്ന് ആദിത്യ ബിർള സൺ ലൈഫ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ എ.ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

English Summary: Aditya Birla Sun Life Mutual Fund Launches Legacy Leap Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com