നിർമിത ബുദ്ധി കൊണ്ട് പോക്കറ്റ് നിറയ്ക്കാനാകുമോ?
Mail This Article
ചാറ്റ് ജി പി ടി പോലുള്ള നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സോഫ്ട്‍വെയർ പ്രോഗ്രാമുകൾ ഭാവിയിൽ മനുഷ്യരുടെ ജോലികൾ ഇല്ലാതാക്കുമോ എന്ന ഭയം കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്ന ആശങ്കയാണ്. എന്നാൽ ആദ്യം ഉണ്ടായ പേടിക്ക് ശേഷം ഇപ്പോൾ ചാറ്റ് ജി പി ടി വന്നാലും കഴിവുള്ളവർക്ക് ജോലികൾ കൂടുതൽ ഉണ്ടാകുമെന്ന ആശയമാണ് ഇപ്പോൾ ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
പുതിയ തരം ജോലികള്‍
ഇതുകൂടാതെ ചാറ്റ് ജി പി ടി പോലുള്ള പ്ലാറ്റ്ഫോമുകൾ പുതിയ തരം ജോലികളും ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം ടൂളുകളുടെ സഹായത്തോടെ അത്ര സാങ്കേതിക കഴിവില്ലാത്തവർക്കും ജോലികൾ കൂടുതൽ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പുതിയ അനുമാനം. വികസിച്ചു വരുന്ന ഈ മേഖലയിൽ ജോലികൾ കൂടുമെന്നതിന് പുറമെ എ ഐ ചെയ്യുന്ന ഓരോ സേവനങ്ങൾക്കും പണം കൊടുക്കേണ്ടിയും വരും. സാങ്കേതുക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലും, കാനഡയിലും ഈ രംഗത്ത് കൂടുതൽ ജോലികൾ സൃഷ്ടിക്കപ്പെടുമെന്ന പ്രവചനങ്ങളും ഉണ്ട്. എന്തൊക്കെയായാലും ചാറ്റ് ജി പി ടി പോലുള്ള എ ഐ സോഫ്റ്റ് വെയറുകൾ മനുഷ്യരുടെ ജീവിത സൗകര്യങ്ങൾ കൂട്ടുകയും, ജോലിഭാരം കുറയ്ക്കുകയും കൂടുതൽ ജോലികൾ സൃഷ്ടിക്കുകയും ചെയ്യും.
English Summary : AI and Job Opportunities