ADVERTISEMENT

സിലിക്കൺ വാലിയുമായി മത്സരിക്കാൻ സാങ്കേതിക വ്യവസായത്തെ സഹായിക്കുന്നതിന് പ്രത്യേക  പാക്കേജിന് ജർമ്മനി  അംഗീകാരം നൽകി.

2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്‌കാരങ്ങൾ, സ്റ്റാർട്ടപ്പുകളിലെ ഓഹരി, കമ്പനികളുടെ ലിസ്റ്റിങ്, നികുതി എന്നിവയ്‌ക്കായി ജർമ്മനിയുടെ ഐ ടി നിയമങ്ങളിൽ  മാറ്റങ്ങൾ വരുത്തും.

 ജീവനക്കാർക്ക്  ഓഹരി 

ജീവനക്കാർക്ക്  ഓഹരി ലഭിക്കുന്നതാണ് ഇതിലെ പ്രധാന മാറ്റം.  ഇത്  ജീവനക്കാർക്ക് കമ്പനികളുടെ ഉടമസ്ഥാവകാശത്തിൽ ഒരു പങ്കു ലഭിക്കുന്ന പോലെയായിരിക്കും.സ്വന്തം കമ്പനി മെച്ചപ്പെട്ടാൽ തങ്ങൾക്ക് തന്നെ നേട്ടം എന്ന കാര്യം ഇത് ജീവനക്കാരിൽ ഉണ്ടാക്കും. ജീവനക്കാർക്ക് ഓഹരി ലഭിച്ചാൽ അതിന് നികുതി ചുമത്തുന്ന രീതിയിൽ മാറ്റം വരുത്തും. നികുതി ഒഴിവാക്കുന്ന രീതി ആയിരിക്കും പിന്തുടരുക. സ്റ്റാർട്ടപ്പുകളെ ഇത് വളരെ അധികം സഹായിക്കും എന്ന് കരുതുന്നു.

മികച്ച ജീവനക്കാരെ ജർമനിയിൽ തന്നെ നിലനിർത്താനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്.  ടെക് സംരംഭകരെ ജർമനിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും. സാങ്കതിക വിദ്യ രംഗത്തെ നേട്ടം മുതലെടുത്ത് സമ്പദ് വ്യവസ്ഥയെ വളർത്താനാണ് ജർമ്മനി ശ്രമിക്കുന്നത്.ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക്  പുതിയ മാറ്റങ്ങൾ ജർമനിയിൽ  കൂടുതൽ ജോലി സാധ്യത  നൽകും. 

English Summary:

German IT is Getting Ready to Compete with Silicon Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com