ഇസ്രായേൽ ഹമാസ് യുദ്ധം ഇന്ധനവിലയെ ബാധിച്ചേക്കും; നിർമല സീതാരാമൻ
Mail This Article
ഇസ്രായേൽ-ഹമാസ് യുദ്ധം ഇന്ധന വിലയെ ബാധിക്കുമെന്ന ആശങ്കകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പങ്കു വെച്ചു. ഇന്ത്യയിൽ മാത്രമല്ല വളർന്നു വരുന്ന പല സമ്പദ്‌വ്യവസ്ഥകളിലും ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നാലാമത് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലാണ് സീതാരാമൻ നിലവിലെ പ്രതിസന്ധി മൂലം ഇന്ധന വിളകൾ ഉയർന്നേക്കാം എന്ന സൂചന നൽകിയത്.
വീണ്ടും വിലക്കയറ്റം?
ഇന്ധന വില ഉയർന്നാൽ ഭക്ഷ്യ വിലകളും മറ്റ് അവശ്യ സാധനങ്ങളുടെ വിലകളും ഉയരാൻ ഇടയാകും. ലിറ്ററിന് 106 രൂപയുള്ള പെട്രോൾ, രാജ്യാന്തര വിപണിയിലെ ഉയർച്ചകൾക്കനുസരിച്ച് ഉയർന്നാൽ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടിലാക്കും. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളും, ചൈനയിലെയും, അമേരിക്കയിലെയും ഇന്ധന ഡിമാൻഡ് ഉയരുന്നതും രാജ്യാന്തര തലത്തിൽ എണ്ണ വില ഇനിയും ഉയർത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.