ADVERTISEMENT

കൊച്ചി ∙ ജർമൻ ഫുട്ബോൾ ലീഗിലെ (ബുന്ദസ് ലീഗ) വമ്പൻ ക്ലബ്ബുകളായ ബൊറീസ ഡോർട്ട്മുണ്ട് കപ്പടിക്കുന്നത് കൊച്ചിയിൽ. ഫുട്ബോൾ സീസൺ തുടങ്ങുന്ന ജൂൺ മാസത്തിനു മുൻപായി ക്ലബ് കൊച്ചി ആസ്ഥാനമായ ലീത ഇൻ‍ഡസ്ട്രീസിൽ നിന്ന് വാങ്ങുന്നത് 6 ലക്ഷത്തോളം പേപ്പർ കപ്പുകൾ. 

ബൊറീസിയയുടെ ലോഗോയടങ്ങിയ മഞ്ഞക്കപ്പുകൾ കാണികൾക്ക് നൽകുന്നത് തണുപ്പുകാലത്ത് വൈൻ കുടിക്കാനാണ്.ഡോർട്ട്മുണ്ട് ക്ലബ് മാത്രമല്ല ലീതയുടെ കസ്റ്റമേഴ്സ്. ജർമനിയിലെ തന്നെ പ്രമുഖ ക്ലബ്ബായ ലെപ്സിഗ്, കൊക്കകോളയുടെ സ്വന്തം ബ്രാൻഡായ കോസ്റ്റ കോഫി, ഓസ്ട്രേലിയ ആസ്ഥാനമായ ബൂസ്റ്റ് ജ്യൂസ് എന്നീ വലിയ കമ്പനികൾ ഉൾപ്പെടെ യൂറോപ്പിലെയും ഏഷ്യയിലെയും വമ്പൻ മാർക്കറ്റുകളിൽ ചുണ്ടോടു ചേർക്കുന്ന പ്രോഡക്ടായി ലീതയുടെ കപ്പുകൾ മാറിക്കഴിഞ്ഞു. പ്രതിമാസം 20 കണ്ടെയ്നർ കപ്പുകളാണ് കയറ്റിയയയ്ക്കുന്നത്.

‘നാട്ടിൽ കിട്ടുന്ന പേപ്പർ കപ്പുകളിൽ പലതിനും നേർത്ത പ്ലാസ്റ്റിക് ആവരണമുണ്ട്.യൂറോപ്പിൽ സുസ്ഥിരമായ ഉൽപന്നങ്ങൾക്കാണ് ഡിമാൻഡ്. അങ്ങനെയാണ് പൂർണമായും മണ്ണിൽ ചേരുന്ന പേപ്പർ മാത്രമാക്കിയത് – ലീതയുടെ സാരഥികളായ ജാക്സൺ മാത്യുവും സഹോദരൻ ഡോൺ മാത്യുവും പറഞ്ഞു.

1979ൽ ചേർത്തല വന്യംപറമ്പിൽ വി.ജെ.മാത്യു പേപ്പർ കാർട്ടൻ നിർമാണത്തിനായി തുടങ്ങിയ കമ്പനിയുടെ സാരഥികൾ ഇപ്പോൾ മക്കളായ ജാക്സണും ഡോണുമാണ്. കളമശേരിയിലും മുരിങ്ങൂരുമായാണ് കമ്പനിയുടെ പ്രവർത്തനം. 

English Summary:

Made in Kochi paper cups for Bundesliga clubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com