3,325 കോടിയുടെ വായ്പ അനുവദിച്ച് എഡിബി
Mail This Article
×
ന്യൂഡൽഹി∙ രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 40 കോടി ഡോളറിന്റെ (ഏകദേശം 3,325 കോടി രൂപ) വായ്പ അനുവദിച്ചു. സുസ്ഥിരമായ നഗരവികസനമാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടം 2021ൽ അംഗീകരിച്ചിരുന്നു. നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് വായ്പ നൽകുക.
English Summary:
ADB sanctioned the loan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.