ADVERTISEMENT

പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ ഇന്ത്യയിലും പ്രിയങ്കരമാകുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ന് രാത്രി ഹാലോവീൻ പാർട്ടികൾ നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകളും, ബേക്കറികളുമെല്ലാം ഈ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പ്രത്യേക ഭക്ഷണ മെനുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബാറുകളും ഹാലോവീൻ പാർട്ടിയോടനുബന്ധിച്ചു പരിപാടികൾ നടത്തുന്നു. സിനിമകളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും,  പാശ്ചാത്യ സംസ്കാരത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ് ഇന്ത്യയിൽ ഹാലോവീൻ ആഘോഷിക്കുന്നത്. വസ്ത്രധാരണം, ട്രിക്ക്-ഓർ-ട്രീറ്റിങ്, തീം പാർട്ടികൾ എന്നിവയുടെ രസകരവും ഭയപ്പെടുത്തുന്നതുമായ പാരമ്പര്യങ്ങൾ ചെറുപ്പക്കാരും, കുട്ടികളും ഇഷ്ട്ടപ്പെടുന്നതിനാൽ ഇത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെട്രോ നഗരങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇത് മുതലെടുക്കാൻ മക് ഡൊണാൾഡ്‌സ് പോലുള്ള കമ്പനികളും 'ഹാലോവീൻ' ബക്കറ്റ് വിഭവങ്ങളുമായി രംഗത്തുണ്ട്. വിദേശങ്ങളിലെ അത്രയും ആഘോഷമില്ലെങ്കിലും, ഭക്ഷണവും, മുഖം മൂടികളും, ഹാലോവീൻ വേഷ ഭൂഷാദികളുടെയും ബിസിനസ് ഇന്ത്യയിൽ വളരുകയാണ്.

English Summary:

Halloween Celebrations in India also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com