ADVERTISEMENT

ന്യൂഡൽഹി∙ തിരുവനന്തപുരം കേന്ദ്രമായ മിസ്റ്റിയോ (mistEO) എന്ന സ്റ്റാർട്ടപ്പിന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട ‘ഇൻ–സ്പേയ്സിന്റെ’ സീഡ് ഫണ്ട് സ്കീമിന്റെ ഭാഗമായി ഫണ്ടിങ് ലഭിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല. ഡൽഹിയിലുള്ള ആംസ്4എഐ എന്ന കമ്പനിക്കും സീഡ് ഫണ്ടിങ് ലഭിച്ചിട്ടുണ്ട്. സീഡ് ഫണ്ടിങ് പദ്ധതിയിലേക്ക് ലഭിച്ച 62 അപേക്ഷകളിൽ നിന്ന് 2 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. കാലാവസ്ഥാ പ്രവചനം, മോഡലിങ് അടക്കമുള്ള മേഖലകളിലാണ് മിസ്റ്റിയോ പ്രവർത്തിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് ഒരു കോടി രൂപ വരെ ഒരു കമ്പനിക്ക് നൽകുമെന്നാണ് ഇൻ–സ്പേസ് മുൻപ് പ്രഖ്യാപിച്ചിരുന്നത്.

ഉപഗ്രഹ ഡേറ്റ കമ്പനിയായ സാറ്റ്‍ഷ്യുവറിന്റെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) സാമുവൽ ജോൺ ആണ് മിസ്റ്റിയോയുടെ സ്ഥാപകൻ.

ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനമാണ് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ അഥവാ ഇൻ–സ്പേസ്.

English Summary:

Isro's seed funding for Misteo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com