തളർന്ന് രൂപ
Mail This Article
×
മുംബൈ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലാണ് ഇന്നലത്തെ ക്ലോസിങ്. 83.38ൽ ആണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ബാങ്കുകളിൽ നിന്നുള്ള ഡോളർ ഡിമാൻഡ് ഉയർന്നതാണ് രൂപ ദുർബലമാകാൻ കാരണം.
83.42 ആണ് രൂപയുടെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരം. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പണം പിൻവലിക്കുന്നതും ഡോളർ ഇൻഡക്സ് ശക്തമാകുന്നതും അസംസ്കൃത എണ്ണവില ഉയർന്നതും ഓഹരി വിപണിയിലെ ഇടിവും രൂപയെ തളർത്തി.
English Summary:
Rupee depreciates against dollar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.