സഹാറ–സെബി റീഫണ്ട് അക്കൗണ്ട്: അവകാശികളില്ലാത്ത പണം കേന്ദ്ര സഞ്ചിത നിധിയിലേക്ക്
Mail This Article
×
ന്യൂഡൽഹി∙ സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും പരിഗണനയിലുണ്ട്.
സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചതോടെയാണ് സഹാറ പ്രതിസന്ധിയിലായത്.
ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചിരുന്നു.
English Summary:
Unclaimed money to the Central Reserve Fund
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.