ഫെമ ചട്ടലംഘനം: ബൈജൂസിന് ഇഡി നോട്ടിസ്
Mail This Article
ന്യൂഡൽഹി∙ 9,362 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിൽ എഡ്–ടെക് കമ്പനിയായ ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
ഇഡി നോട്ടിസ് അയച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്നലെ ഉച്ചയ്ക്ക് കമ്പനി തള്ളിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് എട്ടോടെ നോട്ടിസ് നൽകിയെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഫെമ ലംഘനം ആരോപിച്ച് ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫിസുകളിലും ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയത് ഏപ്രിലിലാണ്. ചില രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തിരുന്നു.
2011 മുതൽ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 9,754 കോടി രൂപ പല രാജ്യങ്ങളിലായി വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി വിലയിരുത്തി.