ജീവകാരുണ്യത്തിനായി വീണ്ടും സംഭാവന നൽകി ബഫറ്റ്
Mail This Article
×
ന്യൂയോർക്ക്∙ യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ് നിക്ഷേപ സ്ഥാപനമായ ബാക‌്ഷർ ഹാത്തവേ കമ്പനിയുടെ 87.60 കോടി ഡോളർ മൂല്യമുള്ള 24 ലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ മക്കളുടെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു. രണ്ടാം വർഷമാണ് ജീവകാരുണ്യ സ്ഥാപനങ്ങൾക്കു ഇത്തരത്തിൽ അധിക സംഭാവന നൽകുന്നത്. സമ്പാദ്യം മുഴുവനും ജീവകാരുണ്യത്തിനു വിട്ടുകൊടുക്കാനുള്ള വാറൻ ബഫറ്റിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
തന്റെ കാലശേഷം ആസ്തിയുടെ 99 ശതമാനം മക്കൾ നേതൃത്വം നൽകുന്ന ജീവകാരുണ്യ സ്ഥാപനങ്ങൾക്കു നൽകുമെന്നു വാറൻ ബഫറ്റ് പറഞ്ഞു. ബെർക്‌ഷർ ഹാത്‌വേയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുന്നതായി 15 വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നു.
English Summary:
Buffett donates to charity again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.