യാത്രകൾ ആസ്വദിക്കൂ, അറിവിനും പണത്തിനും : കേരളത്തിനും മുന്നേറാം
Mail This Article
ഒരിക്കൽ യൂറോപ്പിൽ കോൺഫറൻസ് കൂടാൻ പോയ അനുഭവം ഓർക്കുന്നു. പങ്കെടുത്ത എല്ലാവർക്കും ഒരു പ്രത്യേക ബാഡ്ജ് സംഘാടകർ നൽകി. അതുപയോഗിച്ചുകൊണ്ട് ജർമ്മനി മുഴുവൻ ലോക്കൽ ട്രെയിൻയാത്ര ഫ്രീ ആയിരുന്നു. ഏകദേശം രണ്ടാഴ്ച വിവിധ സ്ഥലങ്ങൾ കാണുവാൻ എല്ലാവരും തന്നെ ഒഴിവുസമയങ്ങളിൽ ശ്രമിച്ചു. പക്ഷെ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും എന്തെകിലുമൊക്കെ ഷോപ്പിങ് നടത്തുകയും ഭക്ഷണത്തിനായി റസ്റ്റോറന്റുകളെ സമീപിക്കുകയും ചെയ്തു. ധാരാളം പണം അവിടെതന്നെ ചിലവഴിക്കാനും അതുവഴി രാജ്യത്തിന് വരുമാനം ഉണ്ടാക്കാനും ഇതിലൂടെ അവർക്കു സാധിച്ചു എന്ന് പിന്നീട് മനസ്സിലായി.
കേരളം നേരിടുന്ന കടക്കെണിയിൽ നിന്ന് കര കയറുവാനുള്ള ഒരു മാർഗം ടൂറിസം വഴി നമ്മുടെ വരുമാന സ്രോതസുകൾ വർദ്ധിപ്പിക്കുക എന്നതാണ്. പ്രൊഫസർ എച്ച്.പി. ഗ്രേയുടെ അഭിപ്രായത്തിൽ ടൂറിസത്തോട് താൽപ്പര്യമേറുന്നതിന് രണ്ട് ഘടകങ്ങൾ ഉണ്ട്. ഒന്നാമതായി അറിയപ്പെടാത്തവയെ അറിയാനുള്ള ആഗ്രഹം, രണ്ടാമതായി കംഫർട് സോൺ ഉപേക്ഷിച്ച് പുതിയ അനുഭവങ്ങൾ തേടുവാനുള്ള പരിശ്രമം. ചില രാജ്യങ്ങളിൽ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്ന തടാകങ്ങളും മറ്റും കാണുമ്പോൾ നമ്മുടെ നാട്ടിൽ പ്രകൃതിദത്തമായി ലഭ്യമായ ഇവയൊക്കെ ഇതിനേക്കാൾ എത്രയോ ശ്രേഷ്ടം എന്ന് ചിന്തിച്ചുപോയിട്ടുണ്ട്.
വിവിധ മേഖലകൾ കണ്ടെത്താം
വേൾഡ് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) കണ്ടെത്തലിൽ എഴുപത് ശതമാനം വിനോദസഞ്ചാരികളും പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ മുപ്പത് ശതമാനം പേർ മറ്റ് ലക്ഷ്യസ്ഥാനങ്ങൾ കണക്കാക്കുന്നു. അതിനാൽ ടൂറിസത്തിന്റെ വിവിധ മേഖലകൾ കണ്ടെത്തുന്നത് ഉചിതമായിരിക്കും
കോൺഫറൻസ് ടൂറിസം
ആഗോളവത്കരണത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും വളർച്ചയിൽ അന്താരാഷ്ട്ര കോണ്‍ഫറൻസുകൾ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി. ഇക്കാര്യത്തിൽ ടെക് കമ്പനികൾക്ക് യൂറോപ്പിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നായി മലാഗ കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര വിമാനത്താവളവും അനുബന്ധസവിധാനങ്ങളും ഈ മേഖലയിൽ നമുക്ക് അനുഗ്രഹമാണ്
അഡ്വഞ്ചർ ടൂറിസം
ട്രെക്കിങ്, ക്ലൈബിങ്, റാഫ്റ്റിങ്, സ്കൂബ ഡൈവിങ്, മൗണ്ടൻ ബൈക്കിങ്, സൈക്ലിങ്, കനോയിങ്, കയാക്കിങ്, പാരാഗ്ലൈഡിങ്, ഹൈക്കിങ്, കേവിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ ഇഷ്ടപ്പെട്ട സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് അഡ്വഞ്ചർ ടൂറിസം. വിനോദസഞ്ചാരികൾ അവരുടെ കംഫർട്ട് സോണിന് പുറത്ത് കടക്കുന്നതിന്റെ ഫലമായി സാധാരണമല്ലാത്ത അല്ലെങ്കിൽ "കുറച്ച് യാത്ര ചെയ്യാത്ത റോഡുകൾ" തേടുന്നു,
ആരോഗ്യ ടൂറിസം
മെഡിക്കൽ ടൂറിസം ചികിത്സകളിലും ആരോഗ്യ സേവനങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സമീപവർഷങ്ങളിൽ, കുറഞ്ഞ നിരക്കിൽ വൈദ്യചികിത്സകൾക്കായി വികസ്വര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വികസിത രാജ്യങ്ങളിൽ നിന്നുള്ളവരെ ധാരാളമായി കണ്ടുമുട്ടുന്നു. ഇവ മിക്കപ്പോഴും ശസ്ത്രക്രിയകൾക്കോ സൗന്ദര്യവർദ്ധക ചികിത്സകൾക്കോ അല്ലെങ്കിൽ സമാനമായവക്കോ ഉള്ളതാണ്. നമ്മുടെ ആയുർവേദത്തിനു ഈ മേഖലയിൽ ഏറെ നൽകാനാവും
തീർത്ഥാടന ടൂറിസം
മതപരമായ അനുഷ്ടാനങ്ങൾക്കും ആരാധനാലയങ്ങളുടെ സന്ദര്‍ശനത്തിനുമൊക്കെയായി തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രയാണ് തീർത്ഥാടന ടൂറിസം. വൈവിധ്യമാർന്ന മതങ്ങളും അതിനോട് ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം പുണ്യ സ്ഥലങ്ങളും ഉള്ള ഭാരതത്തിനു വളരെ സംഭാവന നല്കാൻ സാധിക്കുന്ന മേഖലയുമാണിത്
പാക്കേജ് ടൂറിസം
ആധുനിക ടൂറിസത്തിന്റെ പിറവിക്ക് കാരണമായ തോമസ് കുക്ക് എന്ന ബ്രിട്ടീഷ് വ്യവസായിയെ അറിയാത്ത സഞ്ചാരിയില്ല. "പാക്കേജ്ഡ് ടൂർ" ആശയത്തിൽ ആരംഭിച്ച് 1855-ൽ അദ്ദേഹം തന്റെ ആദ്യ വിദേശപര്യടനങ്ങൾ സംഘടിപ്പിച്ചു,. വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കോർത്തിണക്കികൊണ്ടുള്ള ഈ പാക്കേജ് ടൂറുകൾ ഏറെ പ്രചാരണത്തിലുണ്ട് .
പരിസ്ഥിതി ടൂറിസം ഹണിമൂൺ ടൂറിസം ഇക്കോ ടൂറിസം,അന്താരാഷ്ട്ര ടൂറിസം, ഡെസ്റ്റിനേഷൻ ടൂറിസം തുടങ്ങി നിരധി വ്യത്യസ്ത മാനദണ്ഡങ്ങളും ഉണ്ട്
ടൂറിസം മേഖലയുടെ സംഭാവനകൾ
1. പ്രാദേശിക സമ്പദ് വ്യവ്യസ്ഥ ത്വരിതപ്പെടുത്തുന്നു. 2022-ൽ, ആഗോള ജിഡിപിയിൽ ട്രാവൽ & ടൂറിസം മേഖല 7.6% സംഭാവന ചെയ്തു; 2021-ൽ നിന്ന് 22% വർദ്ധനവ് ഉണ്ടായി. അന്താരാഷ്ട്ര സന്ദർശകരുടെ ചെലവ് 2022-ൽ 81.9% വർദ്ധിച്ചു,
2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, ടൂർ ഓപ്പറേറ്റേഴ്‌സ്, ഗൈഡുകൾ, ഹോട്ടൽ ജീവനക്കാർ, ടാക്സികൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന തൊഴിലുകളിലൂടെ 2022-ൽ, 22 ദശലക്ഷം പുതിയ ജോലികൾ ഉണ്ടായി.
3. വിദ്യാഭ്യാസം ആരോഗ്യപരിപാലനം തുടങ്ങിയ അനുബന്ധസംവിധാനങ്ങളുടെ വളർച്ചയും പരിഗണനാർഹമാണ്
ടൂറിസത്തിന്റെ സാമ്പത്തികശാസ്ത്രം
ടൂറിസം ഇക്കണോമിക്സ് വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശാസ്ത്ര മേഖലയാണ്. നമ്മുടെ പ്രകൃതിഭംഗിയും അനുകൂലകാലാവസ്ഥയും സംസ്കാരവും നാടൻകലകളും നാട്ടുവൈദ്യവും വിവിധ ഭക്ഷണരുചിക്കൂട്ടുകളും ഉപയോഗിച്ച് ടൂറിസത്തിന്റെ അനന്തസാധ്യതകൾ കൊയ്യാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഓർക്കുക നമ്മുടെ സ്വപ്നങ്ങൾക്കായി നമ്മൾ പരിശ്രമിച്ചില്ലായെങ്കിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കായി നമ്മൾ ഉപയോഗിക്കപ്പെടും.