ADVERTISEMENT

കൊച്ചി ∙ ആജീവനാന്തം 10 % നിരക്കിൽ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി ‘ജീവൻ ഉത്സവ്’ എൽഐസി അവതരിപ്പിച്ചു. 90 ദിവസം മുതൽ 65 വയസ്സ് വരെയുള്ളവർക്കു പദ്ധതിയിൽ ചേരാം. 5 മുതൽ 16 വർഷം പോളിസി പ്രീമിയം അടവു കാലാവധി തിരഞ്ഞെടുക്കാം. 

  നിശ്ചയിച്ച കാലാവധിക്കു ശേഷം പോളിസി തുകയുടെ 10 % ഗാരന്റീഡ് ഇൻകം ബെനഫിറ്റായി ആജീവനാന്തം ലഭിക്കും. ഫ്ലെക്സി ഓപ്ഷൻ തിരഞ്ഞെടുത്താൽ 5.5 % വാർഷിക കൂട്ടു പലിശയോടെ ഈ പദ്ധതിയിൽ തന്നെ ഇൻകം ബെനഫിറ്റ് നിക്ഷേപിക്കാനും നിബന്ധനകൾക്കു വിധേയമായി പിൻവലിക്കാനും കഴിയും. മുംബൈയിൽ നടന്ന ചടങ്ങിൽ എൽഐസി ചെയർമാൻ സിദ്ധാർഥ മൊഹന്തി പദ്ധതി ഉദ്ഘാടനം ചെയ്തു. 

English Summary:

LIC Jeevan Utsav insurance plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com