കടൽ കടന്ന് ഖാദി
Mail This Article
കൊച്ചി ∙ കേരള ഖാദി ആദ്യമായി വിദേശത്തു വിൽക്കുന്നു. ദുബായ് മലയാളി സംഘടനയുടെ നേതൃത്വത്തിലാണിതെന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഫ്ലിപ്കാർട്ടിലും ഖാദി ലവേഴ്സ് നെറ്റ്‌വർക് വഴിയും കേരള ഖാദി ഓൺലൈൻ ആയി വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ മലയാളി സാംസ്കാരിക കൂട്ടായ്മ ഓർമ – ഓവർസീസ് മലയാളി അസോസിയേഷൻ ഡിസംബർ 2, 3 തീയതികളിൽ അൽ ക്രിയാസിസ് ക്രസന്റ് ഇംഗ്ലിഷ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കേരളോത്സവം സാംസ്കാരിക നഗരിയിലാണു വിൽപന.
ഡബിൾ മുണ്ട്, കുപ്പടം മുണ്ട്, ഒറ്റമുണ്ട്, തോർത്ത്, കുപ്പടം സാരി, കോട്ടൺ സാരി, റെഡിമെയ്ഡ് ഷർട്ട്, സിൽക്ക് ഷർട്ട് എന്നിവ ദുബായിൽ ലഭിക്കും.
ക്രിസ്മസ്– പുതുവത്സര റിബേറ്റ് ഡിസംബർ 13 ന് ആരംഭിച്ച് ജനുവരി 6 ന് അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.