തിരിച്ചുവരാൻ 9,760 കോടിയുടെ 2,000 രൂപ നോട്ടുകൾ
Mail This Article
ന്യൂഡൽഹി∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപ കറൻസി. 97.26% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 240 കോടി രൂപ. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ കറൻസി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.
പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. നിക്ഷേപത്തിന് പരിധിയില്ല. 19 ആർബിഐ ഇഷ്യു ഓഫിസുകൾ: തിരുവനന്തപുരം (ബേക്കറി ജംക‍്ഷൻ), അഹമ്മദാബാദ്, ബെംഗളൂരു, ബേലാപുർ, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കാൻപുർ, കൊൽക്കത്ത, ലക‍്നൗ, മുംബൈ, നാഗ്‍പുർ, ന്യൂഡൽഹി, പട്ന.