തൂക്കി വാങ്ങിയാൽ ലാഭത്തിൽ വാങ്ങാം
Mail This Article
കുടുംബ ബജറ്റിൽ മിച്ചം പിടിക്കുക എന്നത് പറയാൻ എളുപ്പമാണെങ്കിലും നടപ്പിലാക്കൽ അത്ര എളുപ്പമല്ല. എന്നാൽ സൂപ്പർമാർക്കറ്റിലെ പ്രതിമാസ ഷോപ്പിങ്ങിൽ മോശമല്ലാത്തൊരു ‘ലാഭം’ നേടാൻ അൽപം കരുതൽ മതി. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് അൽപം ശ്രദ്ധയോടെ ആക്കിയാൽ പണം ലാഭിക്കാം
പാക്കറ്റിലുള്ള സാധനങ്ങളും ‘ലൂസ്’ ആയി (അവിടെത്തന്നെ അളന്നുവിൽക്കുന്ന) സാധനങ്ങളും തമ്മിലുള്ള വിലവ്യത്യാസമാണു നമ്മൾ ശ്രദ്ധിക്കേണ്ടത്. ഏതെങ്കിലും ബ്രാൻഡുകളുടെ ഗുണമേന്മയിലുള്ള വിശ്വാസം കൊണ്ട് അവ തന്നെ വാങ്ങുന്ന രീതി മാറ്റേണ്ടതില്ല. എന്നാൽ, ലൂസ് സാധനം വാങ്ങാൻ ചെന്ന് അളന്നു മേടിക്കാനുള്ള ‘ബുദ്ധിമുട്ട്’ കാരണം ബ്രാൻഡ് പോലും നോക്കാതെ പായ്ക്കറ്റിലുള്ള ത് വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക.
ഒരു പ്രധാന സൂപ്പർ മാർക്കറ്റ് ചെയിനിലെ ഏതാനും ഉൽപന്നങ്ങളുടെ പാക്കറ്റ് – ലൂസ് വിൽപനയിലെ വിലവ്യത്യാസം കാണുക (വില ശേഖരിച്ചത് നവംബർ 28, തൃശൂരിൽനിന്ന്): (കിലോഗ്രാമിന് രൂപയിൽ)
ബ്രാൻഡഡ് ലൂസ്
ഉണ്ട മട്ട 72.8 44
വടി മട്ട 71 61
പച്ചരി 43 38
വറ്റൽമുളക് 520 349
പഞ്ചസാര 55 42.50
കടല 154 85
പരിപ്പ് 224 175
ചെറു പയർ 182 162
വൻ പയർ 158 121
ഉഴുന്ന് 216 162
തയാറാക്കിയത്: അഞ്ജന ഷാജി