എൻസിഡി നേട്ടമുള്ള നിക്ഷേപ മാർഗമോ?
Mail This Article
ചോദ്യം: ഉയർന്ന പലിശയാണല്ലോ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻസിഡി) വാഗ്ദാനം ചെയ്യുന്നത്. ഇത് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ മെച്ചമുള്ള നിക്ഷേപ മാർഗമാണോ? ഞാൻ 77 വയസ്സുള്ള ആളാണ്. പെൻഷനിൽ നിന്ന് എനിക്കു വരുമാനമുണ്ട്.1–3 വർഷ കാലയളവിലേക്ക് എൻസിഡികളിൽ നിക്ഷേപിക്കുന്നത് ഗുണകരമാകുമോ?
– പി.സി.വർഗീസ്
ഉത്തരം: ഈ കാലയളവിലേക്ക് കടപ്പത്രങ്ങൾ അനുയോജ്യമായ നിക്ഷേപ രീതിയാണ്. എൻസിഡികളിൽ നേരിട്ട് നിക്ഷേപിക്കുമ്പോൾ മെച്യൂരിറ്റി കാലാവധി വരെ നിക്ഷേപം തുടരേണ്ടി വരും. ലിക്യുഡിറ്റിയും കുറവാണ്. ഫിക്സഡ് ഡെപ്പോസിറ്റുകളെ അപേക്ഷിച്ച് എൻസിഡികൾക്ക് താരതമ്യേന ആദായ നിരക്ക് കൂടുതലാണെങ്കിലും റിസ്കും കൂടുതലാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ട സാധ്യതയുടെ തോത് അറിയാൻ കഴിയും. മ്യൂച്വൽ ഫണ്ടുകളിൽ ഡെറ്റ് ഫണ്ടുകൾ( കടപ്പത്ര അധിഷ്ഠിത നിക്ഷേപങ്ങൾ) കടപ്പത്രങ്ങളുടെ സംയുക്തമാണ്. കടപ്പത്രങ്ങളിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനും ലിക്യുഡിറ്റിക്കും ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. ആർബിഐയുടെ കീഴിലെ ബാങ്കുകളിൽ സ്ഥിരനിക്ഷേപത്തിനു ഗവൺമെന്റ് ഗാരന്റി നൽകുന്നത് 5 ലക്ഷം രൂപ മാത്രമാണ് എന്ന് ഓർക്കുക.
വി.ആർ.ധന്യ, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം
വായനക്കാരുടെ സംശയങ്ങൾ bpchn@mm.co.in എന്ന ഇമെയിലിൽ അയയ്ക്കാം.