ADVERTISEMENT

ഡിജിറ്റൽ – അടിസ്ഥാനസൗകര്യ മേഖലയിൽ വൻശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നാകും ഈ സാമ്പത്തിക വർഷം ആഗോള വളർച്ചയുടെ 16 ശതമാനവും എന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിനൊപ്പം തൊഴിൽമേഖലയിലും വളർച്ചയുണ്ടായി. ആ‍‍ഗോള സാമ്പത്തിക വെല്ലുവിളി ഇന്ത്യയെ ബാധിച്ചില്ല എന്നതും ഗുണകരമാണ്. 

   2023ലെ ജി 20 ഉച്ചകോടിക്ക് വേദിയായതും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായകമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. 

English Summary:

India contributing more than 16% of global growth: IMF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com