ADVERTISEMENT

കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ്  ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യൂ  ആരംഭിച്ചു. ഇരുപത്തിയൊൻപതാമത്‌ എൻസിഡിയാണിത്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ്‌ വിപണിയിൽ എത്തുന്നത്. 12 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. വിവിധ കാലാവധികളിലായി എട്ടു പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഇവ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

കടപ്പത്ര സമാഹരണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മതി. ഓൺലൈൻ ആയും നിക്ഷേപിക്കാം. കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും കമ്പനിയുടെ ഗോൾഡ് ലോൺ ബിസിനസ് ആവശ്യങ്ങൾക്കായുള്ളതാണെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും എംഡിയുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.

English Summary:

Kosamattam Finance with debenture collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com