ADVERTISEMENT

ന്യൂഡൽഹി∙ ടെലികോം ടവറിനു പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന 'സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ' സേവനത്തിനായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ആദ്യമായാണ് ഈ സേവനമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ മൊബൈൽ ടവറുകളായി പ്രവർത്തിക്കും. കടലെന്നോ കരയെന്നോ വ്യത്യാസമില്ലാതെ ഭൂമിയിൽ എവിടെയും മൊബൈൽ കവറേജ് ലഭിക്കുമെന്നതാണ് ‍ഡയറക്റ്റ് ടു സെൽ സേവനത്തിന്റെ മെച്ചം. ഇക്കൊല്ലം തന്നെ മെസേജിങ് സൗകര്യവും, അടുത്ത വർഷം ഫോൺ വിളി, ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴി ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്ന സേവനമാണ് സ്റ്റാർലിങ്ക്. ഇതേ ഉപഗ്രഹങ്ങളിൽ eNodeB മോഡം കൂടി ഘടിപ്പിച്ചാണ് ഫോണിലും കണക്ടിവിറ്റി നൽകുന്നത്. നിലവിലെ ടെലികോം കമ്പനികളുമായി ചേർന്നാകും സ്റ്റാർലിങ്ക് മൊബൈൽ കവറേജ് നൽകുന്നത്.

English Summary:

Six Starlink satellites are launched for mobile service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com