വ്യാജ ഫോൺ കോളുകൾ: പരിഭ്രാന്തി വേണ്ടെന്ന്
Mail This Article
ന്യൂഡൽഹി∙ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും (എൻഎസ്ഇ) തകർക്കുമെന്നും, അതിനാൽ മാർച്ച് 12നു മുൻപ് ഓഹരികൾ വിറ്റഴിക്കണമെന്ന് ആവശ്യപ്പെട്ട് പലർക്കും രാജ്യാന്തര നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോളുകൾ ലഭിച്ചു. ഈ കോളുകൾ വിലക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. ഖലിസ്ഥാനി നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിന്റേതെന്ന പേരിലുള്ള റെക്കോർഡഡ് ഓഡിയോ സന്ദേശമാണ് കോളിൽ ലഭിക്കുക. ഇന്ത്യൻ ഓഹരിവിപണിയിലെ നിക്ഷേപം പിൻവലിച്ച് യുഎസിലെ ഓഹരികളിൽ നിക്ഷേപിക്കാനാണ് ആഹ്വാനം. +447537129537 എന്ന നമ്പറിൽ നിന്നാണ് പലർക്കും കോൾ ലഭിച്ചത്. സമാനമായ കോളുകൾ ഇനിയും ലഭിച്ചാൽ help-sancharsaathi@gov.in എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യാനും ടെലികോം വകുപ്പ് നിർദേശിച്ചു.
സ്റ്റോക് എക്സ്ചേഞ്ചുകളുടെ സൈബർ സുരക്ഷ വർധിപ്പിക്കാനായി 'സെബി'യോടും ധനമന്ത്രാലയത്തോടും ടെലികോം വകുപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.