ഐഐഎഫ്സിഎൽ ഓഹരിവിൽപനയ്ക്ക്
Mail This Article
×
ന്യൂഡൽഹി∙ പൂർണമായും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ്(ഐഐഎഫ്സിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക്(ഐപിഒ) ഒരുങ്ങുന്നു.
പശ്ചാത്തല സൗകര്യവികസനത്തിന് വായ്പ നൽകുന്ന കമ്പനിയാണിത്. അടുത്ത സാമ്പത്തിക വർഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ പി.ആർ.ജയ്ശങ്കർ പറഞ്ഞു. സർക്കാരിൽനിന്നുൾപ്പെടെ ഉള്ള അനുമതികൾ കിട്ടാനുണ്ട്. പ്രാഥമിക ചർച്ചകൾ ഉടൻ ആരംഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഐഐഎഫ്സിഎലിന്റെ ലാഭം രണ്ടു മടങ്ങ് വർധനയോടെ 1,076 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ലാഭം 1500 കോടി രൂപയ്ക്കു മുകളിൽ. ഇതുവരെ 750 പദ്ധതികൾക്കായി 2.5 ലക്ഷം കോടി രൂപയുടെ വായ്പ നൽകിയിട്ടുണ്ട്.
English Summary:
IIFCL shares for sale
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.