ADVERTISEMENT

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 ശതമാനം ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.

കണക്കുകള്‍ പ്രകാരം 2022ല്‍ മൊത്തം 10,25,063 ഇവി വാഹനങ്ങളാണ് വിറ്റുപോയത്. ഇരുചക്രവാഹന വില്‍പ്പന 36.09 ശതമാനം വര്‍ധിച്ച് 8,59,376 യൂണിറ്റിലെത്തി. 2022ല്‍ 6,31,464 യൂണിറ്റായിരുന്നു ഇരുചക്ര വാഹനവില്‍പ്പന. ഇലക്ട്രിക് ത്രീ-വീലര്‍ വില്‍പ്പന  2022-ലെ 3,52,710 യൂണിറ്റുകളില്‍ നിന്ന് 65.23 ശതമാനം ഉയര്‍ന്ന് 2023ല്‍ 5,82,793 യൂണിറ്റുകളായി.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും ഇവി സാന്നിധ്യം മികച്ചുനിന്നു. മുന്‍വര്‍ഷത്തെ 2,649 യൂണിറ്റുകളെ അപേക്ഷിച്ച് 2023ല്‍ 114.16 ശതമാനം ഉയര്‍ന്ന് 5,673 യൂണിറ്റായി ഇലക്ട്രിക് വാണിജ്യവാഹനവില്‍പ്പന ഉയര്‍ന്നു. ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 114.71 ശതമാനം വര്‍ധിച്ച് 82,105 യൂണിറ്റിലെത്തി.

English Summary:

EV Sale is Increasing in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com