മുത്തൂറ്റ് ഫിൻകോർപ്പ് കടപ്പത്രം വഴി 300 കോടി സമാഹരിക്കും
Mail This Article
×
കൊച്ചി∙ മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എൻസിഡി) 300 കോടി രൂപ സമാഹരിക്കും. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ 25 വരെ ലഭ്യമാണ്.
24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എൻസിഡികൾ. പ്രതിമാസ, വാർഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയിൽ 9.26% മുതൽ 9.75% വരെയാണ് വരുമാനം. ക്രിസിൽ എഎ-/സ്റ്റേബിൽ റേറ്റിങാണ് ഇതിനു നൽകിയിട്ടുള്ളത്.
English Summary:
Muthoot Fincorp Announces Public Issue Of Ncds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.