അംബാനിയുടെ തീരുമാനങ്ങൾ ഗുജറാത്തിനെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കുമോ?
Mail This Article
കഴിഞ്ഞ ദിവസം സമാപിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ റിലയൻസിന്റെ അഞ്ച് പദ്ധതികളെക്കുറിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വിശദീകരിച്ചു . 5G, AI മികവുകൾ പ്രയോജനപ്പെടുത്തുക, തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച പ്രോത്സാഹിപ്പിക്കുക, ഹരിത വളർച്ച വഴി സംസ്ഥാനത്തിന്റെ പരിവർത്തനം എന്നിവ പ്രതിബദ്ധതകളിൽ ഉൾപ്പെടുന്നു.
ഗ്രീൻ ഗുജറാത്ത്
ജാംനഗറിൽ ധീരുഭായ് അംബാനി ഗ്രീൻ കോംപ്ലക്‌സ് ആരംഭിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. 2024-ന്റെ അവസാന പകുതിയിൽ ഹരിത സമുച്ചയം കമ്മീഷൻ ചെയ്യാനുള്ള പദ്ധതികളോടെയാണ് ഇത്. ഇത് ധാരാളം ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിത ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും ഉൽപ്പാദനം സാധ്യമാക്കുകയും ഗുജറാത്തിനെ ഗ്രീൻ ഉൽപ്പന്നങ്ങളുടെ മുൻനിര കയറ്റുമതിക്കാരനാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
5 ജി വിപ്ലവം
രണ്ടാമത്തെ പ്രതിബദ്ധത റിലയൻസ് ജിയോയുടെ 5G ഇൻഫ്രാസ്ട്രക്ചറിനെ ചുറ്റിപ്പറ്റിയാണ്. ഇത് ഗുജറാത്തിനെ ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്‌ഫോമുകളിലും AI അഡോപ്‌ഷനിലും ആഗോള നേതാവായി മാറ്റും. 5G പ്രാപ്‌തമാക്കിയ AI വിപ്ലവം ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉൽപ്പാദനക്ഷമവും കൂടുതൽ കാര്യക്ഷമവുമാക്കുമെന്നാണ് പ്രീക്ഷിക്കുന്നത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കാർഷിക ഉൽപാദനക്ഷമത എന്നിവയിൽ വിപ്ലവം സൃഷ്ടിക്കും.
റിലയൻസ് റീറ്റെയ്ൽ
മൂന്നാമതായി, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഒരേസമയം ലക്ഷക്കണക്കിന് കർഷകരെയും ചെറുകിട വ്യാപാരികളെയും ശാക്തീകരിക്കാനുമുള്ള ദൗത്യം റിലയൻസ് റീട്ടെയിൽ കൂടുതൽ ത്വരിതപ്പെടുത്തും.
വിദ്യാഭ്യാസം , കായികം
നാലാമതായി ഗുജറാത്തി സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ടുവരും. ആദ്യപടിയായി, റിലയൻസ് ഇന്ത്യയുടെ ആദ്യത്തെ കാർബൺ ഫൈബർ സൗകര്യം ഹാസിറയിൽ സ്ഥാപിക്കും.
ഒടുവിൽ 2036ലെ ഒളിമ്പിക്‌സിനായി ഇന്ത്യ ശ്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി, ഗുജറാത്തിലെ മറ്റ് നിരവധി പങ്കാളികളുമായി റിലയൻസും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് വിദ്യാഭ്യാസം, കായികം, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും.
"ഇന്ത്യയെ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്ന യാത്രയിൽ യുവാക്കൾക്ക് വളരാനും എളുപ്പത്തിൽ സമ്പാദിക്കാനുമുള്ള ഏറ്റവും നല്ല സമയമാണിത്. ഗുജറാത്തിലെ റിലയൻസിന്റെ ഗണ്യമായ നിക്ഷേപത്തെ കുറിച്ചും മുകേഷ് അംബാനി വെളിപ്പെടുത്തി. ഇന്ത്യയിലുടനീളം റിലയൻസ് 12 ലക്ഷം കോടി രൂപ നിക്ഷേപിച്ചതിൽ മൂന്നിലൊന്നും ഗുജറാത്തിലാണ്.