ജിഎസ്ടി: അപ്പീലിന് 31 വരെ സമയം
Mail This Article
×
തിരുവനന്തപുരം ∙ ജിഎസ്ടി നിയമത്തിലെ 73, 74 വകുപ്പുകൾ അനുസരിച്ച് അപ്പീൽ ഫയൽ ചെയ്യാൻ വിട്ടുപോയവർക്ക് ഇൗ മാസം 31 വരെ വീണ്ടും അവസരം. സമയപരിധി കഴിഞ്ഞു ഫയൽ ചെയ്തതിനാൽ അപ്പീൽ നിരസിച്ചവർക്കും ഇൗ അവസരം ഉപയോഗിക്കാം. ഡിമാൻഡ് നോട്ടിസിൽ പറഞ്ഞിരിക്കുന്ന തുകയിൽ ആക്ഷേപമില്ലാത്ത സംഖ്യ എത്രയാണോ അത്രയും അടച്ചു കൊണ്ടാണ് അപ്പീൽ ഫയൽ ചെയ്യേണ്ടത്. തർക്കമുള്ള തുകയുടെ 12% മുൻകൂറായി അടയ്ക്കണം.
വിശദാംശങ്ങൾക്ക് കഴിഞ്ഞ നവംബർ 2 ന് സിബിഐസി പുറത്തിറക്കിയ 53/2023 സെൻട്രൽ ടാക്സ് എന്ന വിജ്ഞാപനമോ ഡിസംബർ 13ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്ആർഒ 1353/2023ലെ ജിഒ(പി) നമ്പർ 165/2023/ടാക്സസ് എന്ന വിജ്ഞാപനമോ പരിശോധിക്കുക.
English Summary:
Those who missed to file GST appeal have another chance till 31st of this month
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.