ഇന്ത്യയുടെ റേറ്റിങ് ഉയർത്താതെ ഫിച്ച്
Mail This Article
×
മുംബൈ∙ കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. 18 വർഷമായി ഇതാണു ഫിച്ച് നൽകിയിരിക്കുന്ന റേറ്റിങ്. വരും വർഷങ്ങളിൽ ആഗോള തലത്തിൽ വലിയ വളർച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഫിച്ച് വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചയാണ് ഫിച്ച് ഇന്ത്യക്ക് പ്രവചിക്കുന്നത്. അടുത്ത വർഷമിത് 6.5 ആയി കുറയുമെന്നും പറയുന്നു. ഉയർന്ന കമ്മി, കടം, പലിശ നിരക്ക് എന്നിവയുൾപ്പെട്ട പൊതു ധനകാര്യം ദുർബലമായതാണ് റേറ്റിങ് ഉയർത്തുന്നതിൽ തടസ്സമായി നിൽക്കുന്നത്.
English Summary:
Fitch did not raise India's rating
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.