വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'വ്യാപാർ സോഫ്ട്‍വെയർ', ജി എസ് ടി ഫയലിങ് പേടിക്കേണ്ട
Mail This Article
ജി എസ് ടി നടപ്പിലാക്കിയിട്ട് കാലമേറെ ആയെങ്കിലും ഇപ്പോഴും അതിന്റെ ഫയലിങ് വ്യാപാരികൾക്ക് ഒരു വെല്ലുവിളിയാണ്. ഈ ഒരു പ്രശ്നം മനസ്സിലാക്കി ജി എസ് ടി ഫയലിങ് പ്രക്രിയ ലളിതമാക്കാനും വേഗത്തിലാക്കാനും 'വ്യാപാർ ബില്ലിങ് സോഫ്റ്റ് വെയർ' വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിസിനസ് ഉടമകൾ ഓരോ മാസവും ഗണ്യമായ സമയവും പരിശ്രമവും ചെലവിടുന്നുണ്ട്. പ്രതിമാസ ഇൻവോയ്‌സുകൾ, ചെലവുകൾ, അക്കൗണ്ടിങ് വിശദാംശങ്ങൾ എന്നിവയുടെ കണക്ക് സൂക്ഷിക്കൽ, ജിഎസ്ടി റിട്ടേണുകൾക്കുള്ള ഡാറ്റാ എൻട്രി എന്നിവ കുറെയേറെ സമയമെടുക്കുന്ന ജോലികളാണ്. ഈ രീതികൾ മാറ്റി 'വ്യാപാർ' സോഫ്ട്‍വെയർ വഴി എളുപ്പത്തിൽ കണക്കിടപാടുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ജി എസ് ടി ഇൻവോയിസിങ്ങും, ബില്ലിങ്ങും നടത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇതിന്റെ ആപ്പും ഇപ്പോൾ വ്യാപാരികൾക്ക് ലഭ്യമാണ്.