മികച്ച ആദായവും ഒപ്പം നികുതിയിളവും നൽകുന്ന നിക്ഷേപം ഏതാണ്?
Mail This Article
ചോദ്യം: ഞാൻ 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. മികച്ച ആദായം ലഭ്യമാകുന്നതും നികുതിയിളവ് ലഭ്യമാകുന്നതു മായ നിക്ഷേപം നിർദേശിക്കാമോ?
– സി.പി.സുനൈദ്
ഉത്തരം: നിക്ഷേപം കാര്യക്ഷമമാക്കുന്നതിന് നിക്ഷേപകൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. മികച്ച ആദായം നൽകാനുള്ള കഴിവ്
2. നികുതിയിളവ്
3. പണപ്പെരുപ്പത്തെ മറികടക്കുന്നതിനുള്ള നിക്ഷേപത്തിന്റെ കഴിവ്
4.സുരക്ഷിതത്വം ( ഗവൺമെന്റ്-സെബി നിയന്ത്രണത്തിൽ )
5. സാമ്പത്തിക ലക്ഷ്യത്തിന് അനുയോജ്യമായ നിക്ഷേപം ആയിരിക്കണം എന്നിവ.
50 ലക്ഷം ദീർഘകാല നിക്ഷേപമായി പരിഗണിക്കുകയാണെങ്കിൽ ഓഹരി അധിഷ്ഠിത നിക്ഷേപം ആണ് അനുയോജ്യം. മികച്ച ആദായം ലഭ്യമാക്കുന്ന പോർട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ(പിഎംഎസ്) വിപണിയിൽ ലഭ്യമാണ്. എസ്ബിഐ, ഐസിഐസിഐ, ആദിത്യ ബിർള, വൈറ്റ് ഓക്ക് തുടങ്ങി ധാരാളം മ്യൂച്വൽ ഫണ്ട് ഹൗസുകൾ പോർട്ഫോളിയോ മാനേജ്മെന്റ് സർവീസിന്റെ സേവനം നൽകുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻ ഇക്വിറ്റി ടാക്സേഷൻ പരിധിയിൽ വരുന്നു. അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാൻ വ്യക്തിഗത സാമ്പത്തിക ആസൂത്രകരുടെ സേവനം തേടുക.
ലേഖിക സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറാണ്
(വായനക്കാരുടെ നിക്ഷേപ സംശയങ്ങൾ bpchn@mm.co.in എന്ന ഇമെയിലിൽ അയയ്ക്കാം)