റിലയൻസിന്റെ അറ്റാദായം 9 ശതമാനം ഉയർന്ന് 17,265 കോടി രൂപയായി
Mail This Article
×
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 9 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 17,265 കോടി രൂപ അറ്റാദായം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ അവലോകന കാലയളവിലെ 15,792 കോടി രൂപയിൽനിന്ന് 9.3 ശതമാനം വർദ്ധനവാണിത്. പ്രവർത്തന വരുമാനം 2.2 ലക്ഷം കോടി രൂപയാണ്. നികുതിക്ക് ശേഷമുള്ള റിലയൻസിന്റെ ലാഭം 10.9% വർധിച്ച് 19,641 കോടി രൂപയായി.
ആസൂത്രിതമായ അറ്റകുറ്റപ്പണികൾ കാരണം എണ്ണ ബിസിനസ് വരുമാനം താൽക്കാലികമായി ദുർബലമായിരുന്നു, എന്നാൽ റീട്ടെയിൽ, ടെലികോം എന്നിവയുടെ മികച്ച പ്രകടനം അത് നികത്തി.
"റിലയൻസ് ഈ പാദത്തിൽ ശക്തമായ പ്രവർത്തനവും സാമ്പത്തിക പ്രകടനവും നടത്തിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.
English Summary:
Reliance Industries Net Profit Increased
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.