ADVERTISEMENT

ഇപ്പോള്‍  പ്രതിദിനം  ഒരു കോടി ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന കേരള ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ ബജറ്റ് അവസരം ഒരുക്കും. പുതുതായി ഏജന്‍സി എടുക്കുന്നവര്‍ക്കും ചെറുകിട വില്‍പ്പനക്കാര്‍ക്കും പ്രതിവാര ഭാഗ്യക്കുറികള്‍ ആവശ്യത്തിനു ലഭ്യമാകാത്ത സാഹചര്യമാണ് നിലവില്‍. അതു പരിഹരിക്കാനായി  പ്രതിവാര ലോട്ടറികളുടെ സീരീസുകള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ആകര്‍ഷകമാക്കാനായി സമ്മാന ഘടനയിലും പരിഷ്‌ക്കരണം ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ രംഗത്ത് ഏറെയുള്ള ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ച് ലോട്ടറി വകുപ്പിന്റെ ജില്ലാ ഓഫീസുകളും സബ് ഓഫീസുകളും താഴത്തെ നിലകളിലേയ്ക്ക് മാറ്റാനുള്ള നടപടികളുണ്ടാകുമെന്നും ബജറ്റ് പറയുന്നു.

English Summary:

More Employment Opportunity in Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com