ADVERTISEMENT

തിരുവനന്തപുരം∙ 9 സംസ്ഥാനങ്ങൾ ‘പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ്’ സംവിധാനത്തിൽ വില കുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ താൽപര്യമെടുക്കാതെ കേരളത്തിലെ വൈദ്യുതി ബോർഡ്. വൈദ്യുതി ഉൽപാദിപ്പിച്ചു പുറന്തള്ളുന്ന വെള്ളം തടയണ കെട്ടിനിർത്തി പമ്പ് ചെയ്ത് വീണ്ടും ജലസംഭരണിയിൽ എത്തിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് ഈ പദ്ധതി. ഈ രീതിയിൽ പീക് ലോഡ് സമയത്ത് പരമാവധി യൂണിറ്റിന് 4.50 രൂപ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാം. 

അതിനു മുതിരാതെ 10 രൂപ വരെ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങുകയാണ് ബോർഡ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‍രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്ന് സംസ്ഥാനത്ത് പമ്പ്ഡ് സ്റ്റോറേജ് നിലയങ്ങൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചതാണ്. 

എന്നാൽ ബോർഡിലെ ഇടതു സംഘടനകളുടെ എതിർപ്പു മൂലം സർക്കാർ പിന്മാറി.

രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ എൻടിപിസി ഇതേ മാതൃകയിൽ 14 ജിഗാവാട്ട് ശേഷിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. തമിഴ്നാട്ടിൽ മാത്രം 3 ജിഗാ വാട്ടിന്റെ പദ്ധതികളുണ്ട്. 

ജലവൈദ്യുത പദ്ധതികൾ സമൃദ്ധമാണെങ്കിലും കേരളത്തിൽ മാത്രം പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. 

വില കൂടിയ വൈദ്യുതി വാങ്ങി മറിച്ചു വിറ്റ് ബോർഡ് മുന്നോട്ടു പോകുന്നു.

English Summary:

Pumped hydro storage system produce electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com