സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു
Mail This Article
സംസ്ഥാനത്ത് സ്വർണവില ഇടിയുന്നത് തുടരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 5,690 രൂപയിലും 45,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് 5,700 രൂപയിലും 45,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു.
പുതിയ വർഷത്തിൽ ഇതുവരെ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 1,480 രൂപ ഇടിവിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ജനുവരി 2 ലെ 47,000 രൂപയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതേ സമയം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 46,640 രൂപയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പം കരുതിയ പോലെ നിയന്ത്രിതമല്ലെന്ന സൂചന ഫെഡ് റിസർവിന്റെ നിരക്കുകൾ കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ തുടർന്നേക്കുമെന്ന സൂചനയിൽ ഡോളറും ഒപ്പം ബോണ്ട് യീൽഡും മുന്നേറിയത് ഇന്നലെ അമേരിക്കൻ വിപണി സമയത്ത് സ്വർണത്തിന് 2000 ഡോളറിനടുത്ത് വീഴ്ച നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടേക്കാമെന്ന സൂചന സ്വർണത്തിനും പ്രതീക്ഷയാണ്.