ഇടവേളയ്ക്ക് ശേഷം സ്വർണ വില ഉയർന്നു
Mail This Article
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ നേരിയ വർധന ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,710 രൂപയിലും 45,680 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,690 രൂപയിലും പവന് 45,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത് . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് 5,700 രൂപയിലും 45,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിന് കാരണം. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഗ്രാമിന് 1 രൂപ ഉയർന്ന് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്.