കേരളത്തിലെ 3 ജ്വല്ലറികൾ മികച്ച ആഡംബര ബ്രാൻഡ് പട്ടികയിൽ
![jewellery jewellery](https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/2/17/jewellery.jpg?w=1120&h=583)
Mail This Article
×
ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉൽപന്ന ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി കേരളത്തിൽനിന്നുള്ള മലബാർ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്‌സ്, ജോയ്ആലുക്കാസ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സ് 2023 പട്ടികയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആദ്യമായാണ് ഇടം നേടുന്നത്. 19ാം സ്ഥാനമാണുള്ളത്. ഇന്ത്യൻ കമ്പനികളിൽ ഒന്നാം സ്ഥാനവും.
ആഗോള തലത്തിൽ കല്യാൺ ജ്വല്ലേഴ്സ് 46ാം സ്ഥാനത്തും, ജോയ് ആലുക്കാസ് 47ാം സ്ഥാനത്തുമാണ്. സെൻകോ ഗോൾഡ്, തങ്കമയിൽ ജ്വല്ലറി, ടൈറ്റൻ ഉൾപ്പെടെ ആറ് ഇന്ത്യൻ കമ്പനികളാണ് പട്ടികയിലുള്ളത്. ഈ സ്ഥാപനങ്ങൾ 2022 സാമ്പത്തിക വർഷത്തിൽ 20 ശതമാനത്തിലധികം വിൽപന വളർച്ച രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു.
ഫ്രഞ്ച് ആഡംബര ബ്രാൻഡ് എൽവിഎംഎച്ച് ആണ് ഒന്നാം സ്ഥാനത്ത്.
English Summary:
Jewelers in the top luxury brand list
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.