തൊഴിൽ അന്വേഷണമാണ് ഇവരുടെ തൊഴിൽ
Mail This Article
ബിരുദം കഴിഞ്ഞ് ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്, എന്നാൽ അങ്ങനെ ജോലി തേടുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്താലോ– ഇങ്ങനെ ആലോചിച്ച നാൽവർ സംഘം ജോലി തിരയുന്നവർക്കായി തുടങ്ങിയതാണ് സീക്ക് അസ് (Zeak us) ആപ്. കൊച്ചി ആസ്ഥാനമായി വെബ് ആപ്പായി തുടങ്ങിയ സ്ഥാപനത്തിന്റെ ഒഫിഷ്യൽ ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിട്ടപ്പോഴേക്കും വരിക്കാർ 10,000 പിന്നിട്ടിരിക്കുന്നു.
ട്യൂഷൻ ക്ലാസിലെ സഹപാഠികളായ എം.എസ്.അബ്ദുൽ സമദ്, എൻ.എസ്.മുഹമ്മദ് ആദിൽ, എം.എൻ.അബ്രാർ സെയ്ദ്, കെ.ആർ.മുഹമ്മദ് റമീസ് എന്നിവരാണ് ബിരുദത്തിനു ശേഷം 21ാം വയസ്സിൽ സംരംഭകരായത്. ഡ്രൈവർ, സെയിൽസ്മാൻ, പ്ലമർ തുടങ്ങി ഐടി ജോലികൾ വരെയുള്ള തൊഴിൽ അവസരങ്ങൾ ആപ്പിൽ ലഭ്യമാണ്. നിലവിൽ 500ലേറെ കമ്പനികൾ സഹകരിക്കുന്നു.
ജോലിക്ക് അപേക്ഷിക്കുന്നതു മുതൽ അഭിമുഖത്തിനുള്ള പരിശീലനം ഉൾപ്പെടെ സീക്ക് അസ് നൽകുന്നു.