ADVERTISEMENT

ന്യൂഡൽഹി∙ പേയ്ടിഎം പ്രതിസന്ധിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ (ഫിൻടെക്) തലവന്മാരുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഈ മേഖലയിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് യോഗമെന്നാണ് വിവരം. റിസർവ് ബാങ്ക്, ധനമന്ത്രാലയം അടക്കമുള്ളവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

വിവിധ ചട്ടലംഘനങ്ങളുടെ പേരിലാണ് പേയ്ടിഎമിനെതിരെ ആർബിഐ നടപടിയെടുത്തത്. മാർച്ച് 15ന് ശേഷം പേയ്ടിഎം ബാങ്കിൽ അടക്കം പണം നിക്ഷേപിക്കുന്നതാണ് തടഞ്ഞത്.

English Summary:

Finance Minister to meet the chiefs of Financial technology companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com