ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര ഇ–കൊമേഴ്സ് ഇടപാടുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കരുതെന്ന നയം നീക്കണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിലെ രീതി വലിയ വരുമാന നഷ്ടത്തിനു കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. 

ഓരോ വർഷവും വികസ്വര രാജ്യങ്ങൾക്ക് 1,000 കോടി ഡോളറാണ് ഇതുവഴി നഷ്ടമെന്നും ഇന്ത്യ യോഗത്തിൽ ഉന്നയിക്കും. ഇന്ത്യയ്ക്കു മാത്രം ഒരു വർഷം 50 കോടി ഡോളറാണ് നഷ്ടം.

ലോകവ്യാപാരസംഘടനയുടെ 13–ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് 26ന് അബുദാബിയിൽ ആരംഭിക്കും. ഇലക്ട്രോണിക് ഇടപാടുകൾക്ക് കസ്റ്റംസ് തീരുവ ഈടാക്കരുതെന്ന് 1998ലാണ് ഡബ്ല്യുടിഒ അംഗങ്ങൾ തീരുമാനിച്ചത്. 

മുൻപും പല തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇ–കൊമേഴ്സ് സേവനങ്ങളും ഉൽപന്നങ്ങളും കൂടുതലായി സ്വീകരിക്കുന്ന രാജ്യങ്ങൾക്കാണ് വരുമാനനഷ്ടം. അതേസമയം, യുഎസ്, ഓസ്ട്രേലിയ, ജപ്പാ‍ൻ അടക്കമുള്ള വികസിത രാജ്യങ്ങൾ ഈ മൊറട്ടോറിയം തുടരണമെന്ന നിലപാടിലാണ്.

English Summary:

India will Demand for International Cusoms Duty for E Commerce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com