ADVERTISEMENT

ന്യൂഡൽഹി∙ 4 രാജ്യങ്ങളിലേക്ക് 54,760 ടൺ ഉള്ളി കയറ്റുമതി നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ബംഗ്ലദേശ് (50,000 ടൺ), ബഹ്റൈൻ (3,000ടൺ), മൊറീഷ്യസ് (1,200 ടൺ), ഭൂട്ടാൻ (560 ടൺ) എന്നിങ്ങനെയാണ് കയറ്റുമതി എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. മാർച്ച് 31നകം ഇത്രയും അളവ് ഉള്ളി കയറ്റുമതി വ്യവസായികൾക്ക് അതത് രാജ്യങ്ങളിലേക്ക് അയയ്ക്കാം. നിലവിൽ മാർച്ച് 31 വരെ രാജ്യത്തു നിന്നുള്ള ഉള്ളി കയറ്റുമതിക്ക് വിലക്കുണ്ട്. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഈ 4 രാജ്യങ്ങളുടെ കാര്യത്തിൽ ഇളവ് നൽകുകയായിരുന്നു.

English Summary:

Permission to export onion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com