പൊതുഗതാഗതത്തിന് പ്രീപെയ്ഡ് പേയ്മെന്റ്
Mail This Article
×
ന്യൂഡൽഹി∙ മെട്രോ, ബസ്, ബോട്ട്, ടോൾ, പാർക്കിങ് അടക്കമുള്ളവയ്ക്ക് പണമടയ്ക്കാനായി വോലറ്റുകൾ, സ്മാർട് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ (പിപിഐ) ആരംഭിക്കാൻ ബാങ്കുകൾക്കും ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുമതി നൽകി. ഇത്തരം പ്രീപെയ്ഡ് സംവിധാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒരു സമയം 3,000 രൂപ വരെ സൂക്ഷിക്കാം.
കെവൈസി (തിരിച്ചറിയൽ) വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ഇവ ലഭിക്കും. പണം പിൻവലിക്കൽ, റീഫണ്ട്, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയവ അനുവദിക്കില്ല.
English Summary:
Prepaid payment for public transport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.