ADVERTISEMENT

ഫെബ്രുവരി 23 അമേരിക്കയെ സംബന്ധിച്ച ചരിത്ര ദിനമായിരുന്നു. ബിസിനസ് ലോകത്തെ സംബന്ധിച്ചും. ചരിത്രത്തില്‍ ആദ്യമായി ഒരു സ്വകാര്യ കമ്പനി ചന്ദ്രനില്‍ എത്തിയ ദിനം. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ സ്വകാര്യ കമ്പനിയായി മാറി ഇന്‍ട്യൂട്ടിവ്  മെഷീന്‍സ് എന്ന സംരംഭം. 1972ല്‍ അപ്പോളോ 17ന് ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ യുഎസ് ദൗത്യം കൂടിയാണ് ഇന്‍ട്യൂട്ടീവിന്റെ ഒഡീസിയസ്. 

ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ദൗത്യം വിജയം വരിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്. 2026ലെ നാസയുടെ ആള്‍ട്ടിമസ് ചന്ദ്രയാത്ര പദ്ധതിക്കുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ദൗത്യവും ഒഡീസിയസിനുണ്ട്. ഇതിനായി മാത്രം ദൗത്യത്തില്‍ 6 പേലോഡുകളുണ്ട്. 

ചരിത്രം കുറിച്ച കമ്പനി

Intutive-Machines-logo

അമേരിക്കയിലെ ഹൂസ്റ്റന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ കമ്പനിയാണ് ഇന്‍ട്യൂട്ടീവ് മെഷീന്‍സ്. 2013ല്‍ സ്റ്റീഫന്‍ ആള്‍ട്ടിമസ്, കാം ഖഫറിയന്‍, ടിം ക്രെയിന്‍ തുടങ്ങിയവരാണ് ഈ വ്യത്യസ്ത കമ്പനിക്ക് തുടക്കമിട്ടത്. സ്‌പേസ് ഇന്‍ഡസ്ട്രി നിക്ഷേപകനായ ഖഫറിയന്റെ നിക്ഷേപമാണ് കമ്പനിയില്‍ നിര്‍ണായകമായത്. ആള്‍ട്ടിമസും ടിം ക്രെയ്‌നും അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയില്‍ ജോലി ചെയ്തവരായിരുന്നു. 2018ലാണ് കൊമേഴ്‌സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് പ്രോഗ്രാമിന് ഇന്‍ട്യൂട്ടീവിനെ നാസ തെരഞ്ഞെടുത്തത്. 

ഓഹരിവില കുതിച്ചു

ദൗത്യം വിജയമായതിനെത്തുടര്‍ന്ന് നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരിവിലയില്‍ വലിയ വര്‍ധനയുണ്ടായി. 4.98 ഡോളറില്‍ നിന്ന് ഓഹരിവില 9.59 ഡോളറിലേക്ക് കുതിച്ചു. എന്നാല്‍ ലാന്‍ഡിങ്ങിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ ലാന്‍ഡറിന് നിയന്ത്രണകേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള പ്രസ്താവനകള്‍ ഓഹരിയില്‍ നേരിയ ഇടിവുണ്ടാക്കിയെങ്കിലും ദൗത്യം സജീവമായി തന്നെ തുടരുന്നുവെന്നാണ് പിന്നീട് ഔദ്യോഗിക വിശദീകരണം വന്നത്. 100 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ഇന്‍ട്യൂട്ടീവ് മെഷീന്‍സ് ഒഡീസിയസ് ദൗത്യം പൂര്‍ത്തിയാക്കിയത്.

English Summary:

Thias US Company Landed on Moon and Created History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com