ADVERTISEMENT

ഓപ്പൺ എഐക്കും സിഇഒ സാം ആൾട്മാനും എതിരെ കരാർ ലംഘനത്തിന് കേസ് നൽകി കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ഇലോൺ മസ്ക്. 2015ൽ ആൾട്മാനോടൊപ്പം ചേർന്ന് ഓപ്പൺഎഐ സ്ഥാപിക്കുന്നതിൽ ഇലോൺ മസ്കും പങ്കാളിയായിരുന്നു. മാനവരാശിയുടെ നല്ലതിനായി നിർമിത ബുദ്ധിയെ ഉപയോഗിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി സ്ഥാപിക്കാനാണ് ആൾട്മാൻ തന്നെ സമീപിച്ചത്. എന്നാൽ കരാർ ലംഘിച്ച് കമ്പനി ഇപ്പോൾ ലാഭത്തിലാണ് കണ്ണുനട്ടിരിക്കുന്നതെന്നു മസ്ക് ആരോപിക്കുന്നു. 

മൈക്രോസോഫ്റ്റുമായി അടുപ്പം സ്ഥാപിച്ച് ഓപ്പൺഎഐയും അതിന്റെ നേതൃത്വവും കരാറിൽനിന്നു വ്യതിചലിച്ചെന്നും സാൻഫ്രാൻസിസ്കോ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2018ലാണ് ഓപ്പൺഎഐ ബോർഡിൽനിന്ന് ഇലോൺ മസ്ക് രാജിവച്ചത്. 

English Summary:

OpenAI breached the agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com