പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക്: 'യുപിഐ ലൈറ്റ്' സൗകര്യത്തിന് വീണ്ടും അക്കൗണ്ട് തുടങ്ങണം
Mail This Article
ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് വഴി 'യുപിഐ ലൈറ്റ്' സൗകര്യം ഉപയോഗിച്ചിരുന്നവർ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ലൈറ്റ് അക്കൗണ്ട് തുടങ്ങണം. ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടി മൂലമാണിത്. 500 രൂപ വരെ 'പിൻ നമ്പർ' പോലും നൽകാതെ അതിവേഗം അയയ്ക്കാനുള്ള സൗകര്യമാണ് 'യുപിഐ ലൈറ്റ്'. പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ലൈറ്റ് തുടങ്ങിയവർക്ക് അതിലുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യും. തുടർന്ന് മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും യുപിഐ ലൈറ്റ് വോലറ്റ് ആരംഭിക്കണമെന്നാണ് നിർദേശം. പേയ്ടിഎം ഫാസ്ടാഗിൽ ഇനി റീചാർജ് സാധ്യമല്ലാത്തതിനാൽ കൂടുതൽ പേർ പുതിയ ഫാസ്ടാഗിലേക്ക് മാറുന്നുണ്ട്. ഇത് പരിഗണിച്ച് മറ്റ് ബാങ്കുകളും സേവനദാതാക്കളും ഫാസ്ടാഗുകൾ ലഭ്യമാക്കുന്നത് ഊർജിതമാക്കണമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആവശ്യപ്പെട്ടു.