ബൈജൂസ്: യോഗം വിളിച്ചത് ചോദ്യം ചെയ്ത് നിക്ഷേപകർ
Mail This Article
×
ബെംഗളൂരു∙ എജ്യു–ടെക് സ്ഥാപനം ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 29ന് നടത്താനിരിക്കുന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങിനെ ചോദ്യം ചെയ്ത് (ഇജിഎം) നിക്ഷേപ പങ്കാളികൾ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി 28ന് ബെംഗളൂരു ബെഞ്ച് പരിഗണിക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി വെട്ടിക്കുറച്ചതിനെ നിക്ഷേപ പങ്കാളികളായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ എന്നിവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കമ്പനിയുടെ ഓഹരി മൂലധനം ഉയർത്തുന്നതിനാണ് ഇജിഎം വിളിച്ചിരിക്കുന്നത്. അവകാശ ഓഹരി വിറ്റ് കൂടുതൽ തുക സമാഹരിക്കുകയാണ് ലക്ഷ്യം.
English Summary:
Byjus meeting was called by questioning investors
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.